കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഭയാർഥികളുടെ താൽപര്യങ്ങളെ നിങ്ങൾ എന്തിനാണ് വ്രണപ്പെടുത്തുന്നത്. കൊൽക്കത്തയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റക്കാരുടെ താൽപര്യങ്ങൾ മാത്രമാണ് മമത പരിഗണിക്കുന്നത്. അഭയാർഥികളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾ ബലാത്സംഗത്തിനും ഭീഷണികൾക്കും കൊലപാതകത്തിനും ഇരയാകുന്നുണ്ട്. ഇവർക്ക് നാം പൗരത്വം നൽകേണ്ടെന്നാണോ?
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ബംഗാൾ ഭരിക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മമത പറഞ്ഞിരുന്നത്. രണ്ടു കോടിയിലേറെ വോട്ടാണ് ബി.ജെ.പിക്ക് ബംഗാളിൽ ലഭിച്ചത് -അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.