ബാങ്ക് കൊടുത്തപ്പോൾ പ്രസംഗം നിർത്തി അമിത് ഷാ, കൈയടിച്ച് സദസ്യർ -VIDEO

ബാരാമുല്ല: സമീപത്തെ പള്ളിയിൽനിന്ന് ബാങ്ക് വിളി ഉയർന്നപ്പോൾ പ്രസംഗം നിർത്തിവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ നടന്ന റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിടയിലാണ് അമിത് ഷാ പ്രസംഗം നിർത്തിയത്. കേ​ന്ദ്ര ആഭ്യന്തര മ​ന്ത്രിയുടെ പ്രവൃത്തിയെ നിറഞ്ഞ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്.

വടക്കൻ കശ്മീർ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ പ്രസംഗം നിർത്തിയത്. പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ 'പള്ളിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ?' എന്ന് വേദിയിൽ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു. 'ബാങ്ക് വിളിക്കുകയാണ്' എന്ന് ഒരാൾ മറുപടി നൽകി. അതോടെ പ്രസംഗം നിർത്തുകയായിരുന്നു.


ബാങ്ക് വിളി പൂർത്തിയായ ശേഷം പ്രസംഗം തുടരണമോയെന്ന് ഉറക്കെ പറയണമെന്നും അമിത് ഷാ പ്രവർത്തകരോട് ആവശ്യ​പ്പെട്ടു. 'ഞാൻ തുടരണമോ വേണ്ടയോ? ഉറക്കെ പറയൂ' എന്ന് പറഞ്ഞ അമിത് ഷാ പ്രസംഗം പുനരാരംഭിക്കുകയായിരുന്നു. ബാങ്ക് വിളിക്കുമ്പോൾ അമിത് ഷാ പ്രസംഗം നിർത്തുന്നതിന്റെ വിഡിയോ ട്വിറ്റർ ഉൾപെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.



Tags:    
News Summary - Amit Shah pauses speech during 'Azaan' from nearby mosque in Baramulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.