അഹ്മദാബാദ്: ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പിൽ അമിത് ഷായെ 'പന്ന പ്രമുഖായി' ബി.ജെ.പി നിയമിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കുന്നത് അമിത് ഷാ ആയിരിക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ താഴെ തട്ടിലുള്ള ബൂത്ത് വിവരങ്ങൾ പരിശോധിച്ച് ക്രമപ്പെടുത്തുന്നവരാണ് 'പന്ന പ്രമുഖുമാർ'.
ഗുജറാത്തിലെ ഒരു ലക്ഷത്തിൽ പരം വരുന്ന പന്ന പ്രമുഖുമാരിലേക്ക് ആവേശം നിറക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഒരു ബൂത്തിെൻറ പ്രവർത്തന ചുമതല പാർട്ടി നൽകിയത്. ശിവ്കഞ്ജിലെ പത്താം വാർഡിൽ 38ാം ബൂത്ത് നമ്പറിെൻറ ചുമതലയാണ് അമിത് ഷാ വഹിക്കുക.
പാർട്ടി ഘടനയിലെ ഏറ്റവും ചെറിയ ഉത്തവാദിത്തം ഏറ്റെടുത്ത് അമിത് ഷാ പ്രവർത്തകർക്ക് ആവേശം പകരുകയാണെന്ന് ഗുജറാത്ത് ബി.ജെ.പി പ്രസിഡൻറ് സി.ആർ. പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.