വിരുന്നുണ്ട് മമതയും അമിത്ഷായും; രാഷ്ട്രീയ സാഹചര്യങ്ങളൊന്നും ചർച്ചയായില്ല

ഭുവനേശ്വർ: രാജ്യം സവിശേഷ രാഷ്ട്രീയ സാഹചര്യം നേരിടുന്ന സമയത്ത് ബദ്ധവൈരികളായ നേതാക്കൾ ഒരു ടേബിളിന് ചുറ്റും ഒത ്തുകൂടിയപ്പോൾ പൗരത്വ നിയമോ, എൻ.ആർ.സിയോ ഒന്നും ചർച്ചയായില്ല. ഡൽഹി കലാപത്തിന്‍റെ നിഴൽ പോലും വീഴാതെ വിഭവസമൃദ്ധമായ സസ്യാഹാരം കഴിച്ച് അവർ പിരിഞ്ഞു. പൗരത്വ നിയമ വിഷയത്തിൽ പ്രസ്താവന യുദ്ധം തന്നെ നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അടക്കമാണ് വിരുന്നിന് ഒന്നിച്ചത്. കൂടെ, ഒഡീഷ മുഖ്യമന്ത്രി നവീൻ പ ട്നായിക്കും ബിഹാർ മുഖ്യമന്ത്രി നതീഷ് കുമാറും.

കിഴക്കൻ സംസ്ഥാനങ്ങളുടെ ഫോറമായ ഈസ്റ്റേൺ സോണൽ കൗൺസിലിന് ‍റെ (ഇ.ഇസെഡ്.സി.) യോഗത്തിനായാണ് മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിന് എത്തിയത്. കൗൺസിലിന്‍റെ 24-ാമത് യോഗത്തിൽ വിരുന്നുണ്ണുന്ന ചിത്രം ഉപാധ്യക്ഷൻ നവീൻ പട്നായിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

യോഗത്തിനു ശേഷം പ്രസന്നവദയായി പുറത്തുവന്ന മമതയോട്, ഡൽഹി കലാപത്തെക്കുറിച്ച് ചർച്ചയായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ‘ആ വിഷയം ഉന്നയിക്കുകയും ഞാൻ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണിപ്പോൾ, അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സമയമല്ല’ എന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ട് മമത പറഞ്ഞു. അമിത്​ ഷായുടെ രാജിയെന്ന കോൺഗ്രസ്​ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന്​ എല്ലാവർക്കും നഷ്​ടമുണ്ടായിട്ടുണ്ട്​. പൊലീസുകാരനും ഐ. ബി ഉദ്യോഗസ്ഥനും മരിച്ചു. സമാധാനം ഉടൻ വ​ര​ട്ടെ. പ്രശ്​നങ്ങൾ പരിഹരിക്ക​പ്പെട​ട്ടെ. രാഷ്​ട്രീയം പിന്നീട്​ ചർച്ച ചെയ്യാമെന്നും മമത പറഞ്ഞു.

പൗരത്വ നിയമ വിഷയത്തിൽ ഏതാനും മാസങ്ങളായി അമിത് ഷായും മമതയും തമ്മിൽ പ്രസ്താവന യുദ്ധം തന്നെ നടന്നിരുന്നു. തൃണമൂൽ കോൺഗ്രസ് എത്ര എതിർത്താലും ബി.ജെ.പി എൻ.ആർ.സി നടപ്പാക്കുമെന്ന് കൊൽക്കത്തയിൽ പോയി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാൾ നിയമസഭ പ്രമേയം പാസാക്കുക വരെ ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ ഒഡീഷയിലെത്തിയത്. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൗരത്വ നിയമ അനുകൂല സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്നാണ് വിവരം.
Tags:    
News Summary - Amit Shah and Mamata Banerjee dining together-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.