രാജ്യം ഒറ്റക്കെട്ടാകുമ്പോൾ രാഹുലിന്‍റേത് നീചമായ രാഷ്ട്രീയം -അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് ആക്രമണത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ. രാജ്യം മുഴുവൻ ഐക്യപ്പെടുന്ന ഈ സമയത്ത്, രാഹുൽ ഗാന്ധിയും നീച രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപ്പര്യത്തോട് ഐക്യപ്പെടണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

 

ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ പരിക്കേറ്റ സൈനികന്‍റെ പിതാവ് രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് അമിത് ഷായുടെ വിമർശനം. ഒരു ധീരനായ സൈനികന്‍റെ പിതാവ് സംസാരിക്കുന്നു, അദ്ദേഹം രാഹുലിന് വ്യക്തമായ സന്ദേശമാണ് നൽകുന്നത് -വീഡിയോ അടിക്കുറിപ്പായി അമിത് ഷാ കുറിച്ചു. ഇന്ത്യൻ സൈന്യം ശക്തമാണെന്നും രാഹുൽ ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നുമാണ് സൈനികന്‍റെ പിതാവ് വീഡിയോയിൽ പറയുന്നത്.

നേരത്തെ, ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ ആക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറ വെച്ചെന്നും, ഭൂമി ചൈനയുടേതാണെങ്കിൽ പിന്നെ എങ്ങിനെയാണ്, എവിടെയാണ് നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിച്ചിരുന്നു.
Tags:    
News Summary - Amit Shah against Rahul Gandhi Ladakh remark-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.