പുതിയ സാഹചര്യത്തിൽ ഇന്ത്യൻ കോവിഡ്​ വാക്​സിൻ ഫലപ്രദമായേക്കില്ലെന്ന്​​ വി.കെ പോൾ

ന്യൂഡൽഹി: പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ കോവിഡ്​ വാക്​സിൻ ചിലപ്പോൾ ഫലപ്രദമാവില്ലെന്ന്​ നീതി ആയോഗ്​ അംഗം ഡോ.വി.കെ.പോൾ. പുതിയ കൊറോണ വൈറസ്​ വകഭേദങ്ങൾക്കെതിരായ വാക്​സിനുകൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ വി.കെ.പോളിന്‍റെ പരാമർശം.

വാക്​സിനുകൾ ആവശ്യാനുസരണം പരിഷ്​കരിക്കാനുള്ള സാഹചര്യമുണ്ടാവണം. എല്ലാ വർഷവും വാക്​സിൻ പരിഷ്​കരിക്കേണ്ടി വന്നേക്കാമെന്നും പറഞ്ഞു. കോവിഡിന്‍റെ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ കൂടിയാണ്​ വി.കെ പോളിന്‍റെ നിർണായക പരാമർശം പുറത്ത്​ വന്നിരിക്കുന്നത്​.

നിലവിൽ ഇന്ത്യയിൽ മൂന്ന്​ കോവിഡ്​ വാക്​സിനുകളാണ്​ പ്രധാനമായും നൽകുന്നത്​. കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വി എന്നീ വാക്​സിനുകളാണ്​ രാജ്യത്ത്​ വിതരണം ചെയ്യുന്നത്​. നേരത്തെ ഒമിക്രോണിനെതിരെ കോവിഡ്​ വാക്​സിൻ ഫലപ്രദമാവില്ലെന്ന്​ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Amid Omicron threat, Niti Aayog member Dr VK Paul says COVID-19 vaccines may become ineffective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.