ഡൽഹി: ഡൽഹിയിലെ ഹോട്ടലുകളിൽ വിറകും കൽക്കരിയും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾ നിരോധിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധനം.
നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണമെന്ന് ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (ഡിപിസിസി) ഉത്തരവിൽ പറയുന്നു. 1981ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്. വ്യവസായ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. കൽക്കരിയും വിറകും വായുമലിനീകരണത്തിന് ഹേതുവാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.