യു.പി പകർച്ചപനി വ്യാപനം; സ്​ഥിതി ആശങ്കാജനകം, യോഗി സർക്കാർ ഉടൻ ഇടപെടണം -മായാവതി

ലഖ്​നോ: ഉത്തർപ്രദേശിൽ പകർച്ചപനി പടരുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥ്​ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതി. സംസ്​ഥാനത്തെ സാഹചര്യം വളരെ ആശയങ്കാജനകമാണെന്ന്​ ചൂണ്ടിക്കാട്ടിയ അവർ, ഉടൻ തന്നെ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്​ യോഗി സർക്കാറിനോട്​ ആവശ്യപ്പെട്ടു.

സംസ്​ഥാനത്ത്​ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപനി ബാധിച്ച്​ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ മരിച്ച സാഹചര്യത്തിലാണ്​ മായാവതിയുടെ പ്രതികരണം.

'കോവിഡ്​ മഹാമാരിക്ക്​ പിന്നാലെ, യു.പിയിൽ ഡെങ്കിപ്പനി ഉൾപ്പെടെ മറ്റു പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കുന്നു. സംസ്​ഥാനം മുഴുവൻ വളരെ വേഗത്തിലാണ്​ ഇവയുടെ വ്യാപനം. എന്നാൽ, സർക്കാർ ആശുപത്രി സൗകര്യങ്ങളുടെ അഭാവം മൂലം നിരവധി രോഗികൾ മരിച്ചുവീഴുന്നു. ഇത്​ വളരെയധികം ആശങ്കയുണ്ടാക്കുന്നു. സംസ്​ഥാന സർക്കാർ തീർച്ചയായും ഇതിൽ ശ്രദ്ധകേ​ന്ദ്രീകരിക്കണം' -മായാവതി ട്വീറ്റ്​ ചെയ്​തു.

കൊറോണ വൈറസ്​ വ്യാപനത്തിന്​ പിന്നാലെ വളരെ വേഗത്തിലാണ്​ യു.പിയിൽ പകർച്ചപനിയുടെ വ്യാപനം. മീററ്റിൽ മാത്രം 30ൽ അധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടുകൾ ചെയ്​തിരുന്നു. കുട്ടികളിലാണ്​ വൻതോതിൽ രോഗവ്യാപനം. 50ഓളം കുട്ടികൾക്ക്​ ഇതുവരെ ജീവൻ നഷ്​ടമായതായാണ്​ റിപ്പോർട്ടുകൾ. നിരവധിപേർ തലസ്​ഥാന നഗരമായ ലഖ്​നോവിൽ ഉൾപ്പെടെ ചികിത്സയിലാണ്​. 

Tags:    
News Summary - amid dengue outbreak UP Situation highly worrisome Mayawati slams UP govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.