2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിലും അമേത്തിയിലും മത്സരിക്കുമെന്ന് ഹരീഷ് റാവത്ത്

ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. അമേത്തിക്കൊപ്പം രാഹുൽ വയനാട്ടിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കുമെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ സീറ്റാണ് അമേത്തിയെങ്കിലും പ്രതിസന്ധികാലത്ത് അദ്ദേഹത്തിനൊപ്പം നിന്ന മണ്ഡലമാണ് വയനാട്. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

ദീർഘകാലമായി ഗാന്ധി കുടുംബത്തിന്റെ കൈയിലുണ്ടായിരുന്ന മണ്ഡലമായിരുന്നു അമേത്തി. 2004 മുതൽ രാഹുൽ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു.

അതേസമയം, നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിലെ പല പാർട്ടികളുടേയും ആവശ്യം. ശിവസേന പരസ്യമായി തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അജയ് റായിയും പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുന്നത് ഗുണകരമാവുമെന്ന് പ്രതികരിച്ചിരുന്നു.

Tags:    
News Summary - ‘Amethi Rahul Gandhi’s natural seat, but Wayanad…’: Harish Rawat on 2024 polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.