അമേരിക്കൻ സന്ദർശനത്തിന് മോ​ദി യാത്ര തിരിച്ചു

വാ​ഷി​ങ്​​ട​ൺ: ഒരാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാത്ര തിരിച്ചു. ഊർ ജ മേഖലയിലുള്ള 14 കമ്പനികളുടെ സി.ഇ.ഒമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ ്യുന്നതിന് ഇന്ത്യക്കും അത് വിൽകുന്നതിന് യു.എസ് കമ്പനികൾക്കുമുള്ള താൽപര്യം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഞാ​യ ​റാ​ഴ്​​ച ഹൂ​സ്​​റ്റ​ണി​ൽ ന​ട​ക്കു​ന്ന ‘ഹൗ​ഡി മോ​ദി’ റാ​ലി​യി​ൽ മോ​ദി​ക്കൊ​പ്പം ട്രം​പും പ​​ങ്കെ​ടു​ക്കും.

23ന് ന്യൂ​യോ​ർ​ക്കി​ൽ യു.​എ​ൻ കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 24ന് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. 25ന് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനം അദ്ദേഹം ഉൽഘാടനം ചെയ്യും. സ്വച്ഛ് ഭാരത് പദ്ധതിക്കുള്ള ഗോൾഡൻ ഗോൾ കീപ്പേഴ്സ് അവാർഡ് പ്രധാനമന്ത്രി ഏറ്റുവാങ്ങും. ഇതോടൊപ്പം 45 യു.എസ് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

27ന് യു.എൻ 74ാം പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. ഇതിനിടെ 75ലധികം രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

Tags:    
News Summary - American Visit: Narendra Modi See off -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.