ന്യൂഡൽഹി: ഭീകരതയുമായി ബന്ധപ്പെട്ട് വിദേശത്ത് അന്വേഷണം നടത്താൻ ദേശീയ ഏജൻസിയായ എൻ.െഎ.എക്ക് അധികാരം നൽകുന്ന നിയമഭേദഗതി പ്രാബല്യത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി.
വിദേശത്ത് ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കുമെതിരായ ഭീകര ചെയ്തികൾ അന്വേഷിക്കാൻ അധികാരം ലഭിക്കുന്നതിനൊപ്പം സൈബർ കുറ്റങ്ങൾ, മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധ നിർമാണ-വിൽപന, സൈബർ ഭീകരത, സ്ഫോടകവസ്തു നിയമത്തിനു കീഴിൽ വരുന്ന കുറ്റങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണ അധികാരവും എൻ.െഎ.എക്ക് ഇനിയുണ്ടാവും.
ഇത്തരം കേസുകളുടെ വിചാരണക്ക് ഡൽഹിയിൽ പ്രത്യേക കോടതി രൂപവത്കരിക്കും. കഴിഞ്ഞയാഴ്ചയാണ് എൻ.െഎ.എ നിയമഭേദഗതി ബിൽ പാർലമെൻറ് അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.