'എന്റെ മൂത്ത മകൾ കാമുകനൊപ്പം പോയി, ഇളയവൾക്കും പ്രേമം, അവളെ കൊന്നു'; കുറ്റസമ്മത വീഡിയോ പോസ്റ്റ് ചെയ്ത് അച്ഛൻ

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണത്ത് അവിഹിത ബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴി കുറ്റസമ്മതം നടത്തി പിതാവ്. ലിഖിത ശ്രീ എന്ന പതിനാറുകാരിയെയാണ് പിതാവ് ആംബുലൻസ് ഡ്രൈവറായ റെല്ലിവീഥിയിലെ വരപ്രസാദ് കൊലപ്പെടുത്തിയത്.

യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് മകളെ കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് വീഡിയോയിൽ പറയുന്നു. "അവൾക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു. എന്റെ മൂത്ത മകൾ ഇതിനകം കാമുകനൊപ്പം ഓടിപ്പോയിരുന്നു. ഇപ്പോൾ, പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായിരുന്നു" -പിതാവ് വീഡിയോയിൽ പറയുന്നു.

"അവൾ ആവശ്യപ്പെടുന്നതെന്തും ഞാൻ അവൾക്ക് നൽകി. അവൻ അവളുമായി പ്രണയത്തിലായി. അവനുമായി സംസാരിക്കരുതെന്ന് ഞാൻ അവൾക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ അവൾ കേട്ടില്ല. അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്" -വീഡിയോയിൽ പറയുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചുവെന്നും പിതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Ambulance Driver Kills Teen Daughter Over Affair, Posts Confession Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.