അതിഥികളെ ചൊല്ലി വിവാദം; മഹാരാഷ്​ട്രയിൽ അംബേദ്​കർ പ്രതിമയുടെ തറക്കല്ലിടൽ മാറ്റി

മുംബൈ: 450 അടി നീളമുള്ള അംബേദ്​കർ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ്​ മാറ്റിവെച്ച്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. അംബേദ്​കറിൻെറ കുടുംബാംഗങ്ങളേയും പ്രതിപക്ഷ പാർട്ടി അംഗങ്ങളേയും ചടങ്ങിന്​ ക്ഷണിച്ചില്ലെന്ന്​ ആരോപണമുയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ചടങ്ങ്​ റദ്ദാക്കിയത്​. ദാദറിലെ ഇന്ദു മിൽസിലായിരുന്നു ചടങ്ങ്​ നിശ്​ചയിച്ചിരുന്നത്​.

ഉദ്ധവിന്​ പുറമേ ഉപമുഖ്യമന്ത്രി അജിത്​ പവാർ, നഗരവികസന മന്ത്രി എക്​നാഥ്​ ഷിൻഡെ, വിനോദസഞ്ചാര വകുപ്പ്​ മന്ത്രി ആദിത്യ താക്കറെ തുടങ്ങിയവരെ ചടങ്ങിന്​ ക്ഷണിച്ചിരുന്നു. അംബേദ്​ക്കറിൻെറ പേരക്കുട്ടിയായ പ്രകാശിനെ ചടങ്ങി​ന്​ ക്ഷണിച്ചിരുന്നില്ല. മറ്റൊരു പേരക്കുട്ടിയായ ആനന്ദരാജിന്​ അവസാന നിമിഷമാണ്​ ക്ഷണം ലഭിച്ചത്​.

മുൻ മുഖ്യമന്ത്രി ദേവേ​ന്ദ്ര ഫട്​നാവിസ്​, പ്രവീൺദരേകർ തുടങ്ങിയ ബി.ജെ.പി നേതാക്കളേയും ചടങ്ങിന്​ ക്ഷണിച്ചിരുന്നില്ല. പ്രതിമ നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ആനന്ദ്​ രാജ്​ അംബേദ്​കർ രംഗത്തെത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Ambedkar memorial: Thackeray postpones event after controversy over invites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.