കനത്ത മഴ, മണ്ണിടിച്ചിൽ: അമർനാഥ് യാത്ര നിർത്തിവെച്ചു

ശ്രീനഗർ: കനത്ത മഴയും മണ്ണിടിച്ചിലും മൂലം അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു. ശ്രീ അമർനാഥ് തീർഥാടന ബോർഡാണ് (എസ്.എ.എസ്.ബി) പഹൽഗാമിലൂടെയും ബൽതാലിലൂടെയുമുള്ള യാത്ര നിർത്തിവെച്ചതായി അറിയിച്ചത്. 
ബൽതാലിലും നുവാനിലുമുള്ള ബേസ് ക്യാമ്പിൽ എത്തിയ തീർഥാടകർ കൺട്രോൾ റൂമുമായി ബന്ധപ്പെടതിനുശേഷം മാത്രമേ യാത്ര തുടരാവൂ എന്നും എസ്.എ.എസ്.ബി അറിയിച്ചു. 

പ്രതികൂലമായ കാലാവസ്ഥയിലും ഇതുവരെ 6,000 തീർഥാടകർ അമർനാഥ് ക്ഷേത്രം സന്ദർശിച്ചതായാണ് റിപ്പോർട്ട്. കനത്ത സുരക്ഷയിലാണ് തീർഥാടനം നടക്കുന്നത്. ജമ്മു-കശ്മീർ ഗവർണറും എസ്.എ.എസ്.ബി ചെയർമാനുമായ എൻ.എൻ. വോറ ആദ്യാബാച്ചിൽ തന്നെ അമർനാഥിലെ ഗുഹാക്ഷേത്രത്തിലെത്തിയിരുന്നു. സംസ്ഥാനത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതിനും കശ്മീരിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായാണ് ഗവർണർ പ്രാർഥിച്ചതെന്ന് വക്താവ് പറഞ്ഞു.

1638 പുരുഷന്മാരും 663 സ്ത്രീകളും 180 സന്യാസിമാരുമായി 66 വാഹനങ്ങളിൽ ജമ്മുവിൽ നിന്ന് പുറപ്പെട്ട രണ്ടാംബാച്ചിലെ തീർഥാടകരാണ് യാത്ര മുടങ്ങിയതിനാൽ ബേസ് ക്യാമ്പിൽ ഇപ്പോൾ തങ്ങിയിട്ടുള്ളത്.

Tags:    
News Summary - amarnath yathra suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.