അമൃത്​സറിൽ ടിക്കറ്റ്​ നിഷേധിച്ചത്​ അമരീന്ദർ സിങ്ങെന്ന്​ നവ്​ജ്യോത്​ കൗർ

അമൃത്​സർ: പഞ്ചാബ്​ മുഖ്യമന്ത്രിയും സംസ്​ഥാന പാർട്ടി ജനറൽ സെക്രട്ടറിയും ചേർന്നാണ്​ തനിക്ക്​ ലോക്​സഭാ തെരഞ് ഞെടുപ്പിൽ ടിക്കറ്റ്​ നിഷേധിച്ചതെന്ന്​ കോൺഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ കൗർ സിദ്ദു.

ലോക്​സഭാ തെരഞ്ഞെടുപ് പിൽ അമൃത്​സറിൽ നിന്ന്​ പാർട്ടി ടിക്കറ്റിൽ മത്​സരിക്കണമെന്ന്​ ആഗ്രഹിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങും പാർട്ടി സംസ്​ഥാന ജനറൽ സെക്രട്ടറി ആശാ കുമാരിയും തനിക്ക്​​ സീറ്റ്​ നിഷേധിച്ചു. മാഡം സിദ്ദു എം.പി ടിക്കറ്റ്​ അർഹിക്കുന്നില്ലെന്ന്​ അവർ കരുതി. അമൃത്​സറിലെ സാഹചര്യങ്ങളിൽ വിജയിക്കാൻ തനിക്കാകില്ലെന്ന്​ പറഞ്ഞ്​ ടിക്കറ്റ്​ നിഷേധിച്ചു. - നവ്​ജ്യോത്​ കൗർ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു.

ക്യാപ്​റ്റൻ സ്​ത്രീകളെ ബഹുമാനിക്കണം. നിങ്ങൾ സ്​ത്രീകൾക്ക്​ പരിഗണന നൽകുന്നതിനെ കുറിച്ച്​ പറയുന്നു. എങ്കിൽ അക്കാര്യം പരിഗണിക്കൂ. എ​ന്നെപ്പോലെ വിദ്യാഭ്യാസമുള്ള ധാരാളം സ്​ത്രീകൾ രാജ്യത്തെ സേവിക്കാൻ തയാറായിട്ടുണ്ട്​. നിങ്ങളേക്കാൾ നല്ലത്​ മറ്റൊരാളാണെന്ന്​ പറയുന്നതിന്​ അന്തസ്സുണ്ട്​. എന്നാൽ നുണ പറഞ്ഞ്​ ടിക്കറ്റ്​ നിഷേധിക്കരുത്​. - നവ്​ജ്യോത്​ കൗർ പറഞ്ഞു.

കൗർ ചണ്ഡീഗഡിൽ നിന്ന്​ മത്​സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സീറ്റിൽ മുൻ കേന്ദ്ര മന്ത്രി പവൻ കുമാർ ബൻസാലിനെയാണ്​ പാർട്ടി നിർത്തിയത്​. പിന്നീട്​ അമൃത്​സറിൽ നിന്ന്​ കൗർ മത്​സരിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. 2014ൽ ക്യാപ്​റ്റർ അമരീന്ദർ സിങ്​ അരുൺ ജെയ്​റ്റ്​ലിയെ തോൽപ്പിച്ച സീറ്റാണ്​ അമൃത്​സർ. എന്നാൽ ഈ സീറ്റും കൗറിന്​ നി​േഷധിച്ച പാർട്ടി ഇവിടെ സിറ്റിങ്​ എം.എൽ.എ ഗുർജിത്​ സിങ്​ ഓജ്​ലയെ നിർത്തുകയായിരുന്നു.

Tags:    
News Summary - Amarindhar Singh Denied Me Ticket From Amritsar, Navjot Kaur Sidhu - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.