'പഞ്ചാബ് തെരഞ്ഞെടുപ്പിൽ അമരീന്ദർ സിങ്​ തന്നെ നയിക്കും'; മാറ്റണമെന്ന ആവശ്യം തള്ളി കോൺഗ്രസ്​

ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി അമരീന്ദർ സിങ്​ തന്നെ പാർട്ടിയെ നയിക്കുമെന്ന്​ കോൺഗ്രസ്​. പഞ്ചാബിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവായ ഹരീഷ്​ റാവത്താണ്​ തീരുമാനം അറിയിച്ചത്​.

പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ പടനീക്കവുമായി നാലു​ മ​ന്ത്രിമാരും കോൺഗ്രസ്​ ജനറൽ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്തെിയിരുന്നു​. ഇതിനുപിന്നാലെയാണ്​ റാവത്തിന്‍റെ പ്രതികരണം.

അമരീന്ദറുമായി ഇടഞ്ഞുനിൽക്കുന്നവർ ഹൈകമാൻഡുമായി ചർച്ച നടത്താൻ നീക്കം തുടങ്ങിയിരുന്നു. 2017ലെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ പാലിച്ചില്ലെന്നും അമരീന്ദറി​‍െൻറ കീഴിൽ അവ പാലിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ്​ സംഘത്തി​‍െൻറ വിമർശനം.

നിരവധി ഭരണകക്ഷി എം.എൽ.എമാരും തെരഞ്ഞെടുപ്പ്​ വാഗ്​ദാനലംഘനം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്​. പ്രശ്​നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്ക്​ കഴിയില്ലെന്ന്​ ഉറപ്പുള്ളതിനാലാണ്​ ഹൈകമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന്​ മന്ത്രി ചരൺജിത്ത്​ സിങ്​ ചന്നി പറഞ്ഞു. നിരവധി എം.എൽ.എമാർ ഒത്തുകൂടിയ ശേഷമാണ്​ ഹൈകമാൻഡിനെ കാണാൻ ധാരണയായത്​.

നവജ്യോത്​ സിങ്​ സിദ്ദുവിനെ സംസ്​ഥാന കോൺഗ്രസ്​ അധ്യക്ഷനാക്കി പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള ​നീക്കം ഫലിച്ചില്ലെന്ന സൂചനയാണ്​ പുറത്തുവരുന്നത്​. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന​ പഞ്ചാബ്​ കോൺഗ്രസിനെ കൂടുതൽ അപകടസന്ധിയിലാക്കുന്ന രീതിയിലേക്കാണ്​ കാര്യങ്ങൾ പോകുന്നത്​.  

Tags:    
News Summary - Amarinder Singh To Lead Polls: Congress After 'Remove Captain' Calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.