ന്യൂഡൽഹി: രാജസ്ഥാനിലെ ആൽവാറിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദലിത് യുവതിക്ക് പൊലീ സിൽ നിയമനം നൽകി സംസ്ഥാന സർക്കാർ. സഹോദരെൻറ കല്യാണത്തിന് വസ്ത്രങ്ങൾ വാങ്ങാൻ ഭർത് താവിനൊപ്പം മാർക്കറ്റിലേക്കു പോകുേമ്പാഴായിരുന്നു അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ച ത്. പ്രതികൾ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തെൻറ അവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സ്ത്രീകളുടെ സുരക്ഷക്കായി പോരാടുമെന്നും പൊലീസിൽ ജോലി ലഭിച്ച യുവതി പ്രതികരിച്ചു. 11ാം ക്ലാസ് വരെയാണ് താൻ പഠിച്ചത്. ജോലിയോടൊപ്പം പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
പ്രതികളുടെ ഭീഷണിയെ തുടർന്നു യുവതിയും കുടുംബവും ആൽവാറിൽനിന്ന് താമസം മാറ്റിയിരുന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനു പിന്നാലെയുണ്ടായ സംഭവം കോൺഗ്രസ് സർക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.