കറവയുള്ള പശുവിനെ തേടി യാത്ര തുടങ്ങി; ഗോ സംരക്ഷകരാൽ കൊല്ല​െപ്പട്ടു

നല്ല കറവയുള്ള എരുമയെ വാങ്ങിയാൽ റമദാനിന് കൂടുതൽ പാൽ വിൽക്കാം. നല്ല ലാഭം കിട്ടും. 55കാരനായ പെഹ്ലു ഖാൻ കഴിഞ്ഞ വെള്ളിയാഴ്ച ജെയ്സിങ്പൂരിൽ നിന്ന് 240 കിലോ മീറ്റർ അകലെയുള്ള ജെയ്പൂരിലേക്ക് എരുമയെ വാങ്ങാനായി യാത്ര തിരിച്ചപ്പോൾ ഇത്രമാത്രമാണ് ചിന്തിച്ചത്.  എന്നാൽ 12 ലിറ്റർ പാൽ ലഭിക്കുന്ന പശുവുണ്ടെന്നും നല്ല ലാഭത്തിന് കിട്ടുമെന്നും അറിഞ്ഞപ്പോൾ പെഹ്ലു തീരുമാനം മാറ്റി. എരുമക്ക് പകരം പശുവിനെ വാങ്ങാം. ഇൗ തീരുമാനത്തിന് പക്ഷേ, അദ്ദേഹത്തി​െൻറ ജീവ​െൻറ വിലയുണ്ടായിരുന്നു.

ഏറ്റവും തെറ്റായ തീരുമാനമായിരുന്നു അത്. ആ തീരുമാനം എ​െൻറ പിവെി​െൻറ ജീവനെടുത്തു. പെഹ്വെി​െൻറ 24കാരനായ മകൻ ഇർഷാദ് പറയുന്നു. ദേശീയപാത എട്ടിൽ  വച്ച് പശു സംരക്ഷകർ െപഹ്ലുവിനെ ആക്രക്കെുേമ്പാൾ ഇർഷാദും സഹോദരൻ ആരിഫും ഒപ്പമുണ്ടായിരുന്നു.

എ​െൻറ പിതാവ് പിക്അപ് വാനിലായിരുന്നു സഞ്ചരിച്ചിരുന്നത് കൂെട ഒരു നാട്ടുകാരനും ഉണ്ടായിരുന്നു. പിക്അപ്പിൽ രണ്ട് പശുക്കളും രണ്ട് കാളക്കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഞാനും ഇർഷാദും നാട്ടുകാരനായ ഒരാളും മറ്റൊരു പിക്അപ്പ് വാനിലും.  തങ്ങൾ സഞ്ചരിച്ച വാനിൽ മൂന്നു പശുക്കളും മൂന്നു കിടാങ്ങളും ഉണ്ടായിരുന്നുവെന്ന് ആരിഫ് പറഞ്ഞു. ദേശീയ പാതയിലൂടെ സഞ്ചരിക്കവേ ഗോ സംരക്ഷകർ വഴിയിൽ തടഞ്ഞു നിർത്തുകയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി വടി കൊണ്ടും ബെൽറ്റുെകാണ്ടും മർദിക്കുകയായിരുന്നു. അരമണിക്കൂർ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അവർ അബോധാവസ്ഥയിലായിയെന്നും ആരിഫ് വിവരിക്കുന്നു.

റമദാനോടനുബന്ധിച്ച് ഇറച്ചിക്കായി പശുക്കളെ അനധികൃതമായി കടത്തുകയാണെന്ന് ആരോപിച്ചാണ് ഗോ സംരക്ഷകർ ആക്രമിച്ചത്. ദാമോദർ സിങ് എന്നയാൾ നൽകിയ പരാതി പ്രകാരം കൊല്ലാനായി പശുവിനെ അനധികൃതമായി കടത്തിയെന്നാരോപിച്ച് രാജസ്ഥാൻ പൊലീസും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പശുവിനെ വാങ്ങിയതിന് ഒരു രേഖയും ഇവരുടെ കൈയിലില്ലെന്നും കേസിൽ പറയുന്നു. എന്നാൽ ജയ് പൂർ മുൻസിപ്പൽ കോർപ്പറേഷൻ  2017 ഏപ്രിൽ ഒന്ന് എന്ന തിയതിയിൽ 89942 എന്ന സീരിയൽ നമ്പറിൽ രശീതി നൽകിയിട്ടുണ്ടെന്ന് ഇർഷാദ് പറയുന്നു. 45,000 രൂപക്കാണ് ഞങ്ങൾ രണ്ട് പശുക്കളെ വാങ്ങിയത്. തങ്ങൾക്ക് പർച്ചേസ് രസീറ്റില്ലെന്ന് എങ്ങനെയാണ് എഫ്.െഎ.ആറിൽ ആരോപിക്കാൻ സാധിക്കുകയെന്നും ഇർഷാദ് ചോദിക്കുന്നു.

അഞ്ചു പേർ ചേർന്ന് ഇവരുടെ േപഴ്സും സെൽഫോണുകളും മോഷ്ടിച്ചതായും ഇർഷാദ് പറഞ്ഞു. ഇർഷാദി​െൻറ ൈകവശമുണ്ടായിരുന്ന 75,000 ഒാളം രൂപയും മറ്റൊരാളുടെ െകെവശമുണ്ടായിരുന്ന 35,000 രൂപയും മോഷണം പോയിട്ടുണ്ട്.

ജയ്സിങ്പൂരുകാരിൽ അധികവും കർഷകരാണ്. പത്തിലേറെ ക്ഷീരകർഷകരും അവിടെയുണ്ട്. പെഹ്ലുഖാനും അവരിെലാരാളാണ്. വെള്ളിയാഴ്ച മറ്റു നാല് ക്ഷീര കർഷകരും എരുമകളെയും പശുക്കളെയും വാങ്ങുന്നതിനായി ജെയ്പൂരിലേക്ക് പോയിരുന്നു. അവരിലാരാളായ സകീർ ചെറുകിട ക്ഷീര കർഷകരിൽ നിന്ന് പാൽ വാങ്ങി മൊത്തക്കച്ചവടം നടത്തുന്നയാളാണ്. വർഷങ്ങളായി െപഹ്ലു ഖാൻ തനിക്ക് പാൽ വിൽക്കാറുണ്ടെന്ന് സകീർ സാക്ഷ്യെപ്പടുത്തുന്നു.
 
ജെയ്പൂരിൽ നിന്ന് കന്നു കാലികളെ വാങ്ങുേമ്പാൾ 20,000 രൂപ വെര വ്യത്യസമുണ്ടാകുമെന്നും അതിനാൽ വർഷങ്ങളായി െജയ്പൂരിൽ നിന്നാണ് കർഷകർ കന്നുകാലികളെ വാങ്ങാറെന്നും സകീർ പറഞ്ഞു.

പെഹ്ലു കൊല്ലെപ്പട്ട അന്ന് താനും ജെയ്പൂരിൽ നിന്ന് പശുവിനെ വാങ്ങിയിരുന്നു. പെഹ്ലുവിനെയും സംഘത്തെയും മർദ്ദിച്ച അേത സ്ഥലത്ത് 45 മിനുട്ടിനുള്ളിൽ താനും എത്തിയിരുന്നു. അവിടെ 200 ഒാളം നാട്ടുകാരും പൊലീസും ഉണ്ടായിരുന്നു. പെഹ്ലുവിന് മർദനമേറ്റതറിഞ്ഞ താൻ അവിെട നിന്ന് രക്ഷെപ്പടുകയായിരുന്നെന്നും സകീർ പറയുന്നു.

അക്രമികളിൽ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബെഹ്റോറിലൂടെ പശുവുമായി കടന്നുപോകുന്നവർ ആരായാലും അടികൊള്ളുമെന്ന് അക്രമികൾ പെഹ്ലുവിനോട് ആക്രോശിച്ചതായി എഫ്.െഎ.ആർ രേഖ പറയുന്നു.

Tags:    
News Summary - Alwar attack: Gau rakshaks killed a dairy farmer, not cattle smuggler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.