ഡൽഹിയിലെ യു.പി ഭവനിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതി; ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ, മുറി പൂട്ടി സീൽ ചെയ്തു

ന്യൂഡൽഹി: ഡൽഹിയിലെ ഉത്തർ പ്രദേശ് ഭവനിൽ വെച്ച് ലൈംഗിക പീഡനത്തിനിരയായിയെന്ന് യുവതിയുടെ പരാതി. ഡൽഹിയിലെ യു.പി സംസ്ഥാനത്തിന്റെ ഗസ്റ്റ് ഹൗസാണ് യു.പി ഭവൻ. അവിടെ വെച്ച് മഹാറാണ പ്രതാപ് സേനയുടെ ദേശീയ പ്രസിഡന്റ് രാജ്യവർധൻ സിങ് പാർമർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് യു.പി ഭവനിലെ ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്തു. സംഭവം നടന്നുവെന്ന് യുവതി ആരോപിച്ച മുറി പൊലീസ് സീൽ ചെയ്തു.

ഒരാൾ സ്ത്രീയെയും ​കൊണ്ട് മെയ് 26ന് രാത്രി 12.15ന് യു.പി ഭവനിൽ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. ഇവർക്ക് ഒരു മുറി നൽകുകയും ചെയ്തു. 1.50 ന് ഇവർ മുറി ഒഴിഞ്ഞു. പിന്നീട് ഈ സ്ത്രീ ചാണക്യപുരി പൊലീസ് സ്റ്റേഷനിലെത്തി രാജ്യവർധൻ സിങ് പാർമർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകുകയായിരുന്നു.

ഗസ്റ്റ് ഹൗസിൽ രണ്ട് മന്ത്രിമാർ ആ മുറിയിലുണ്ടെന്നും തനിക്കൊരു ജോലി സംഘടിപ്പിച്ചു തരാൻ അവരെക്കൊണ്ട് സാധിക്കുമെന്നും പറഞ്ഞാണ് പാർമർ തന്നെ ഗസ്റ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ മുറിയിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. രാജ്യവർധൻ സിങ് തന്നെയും കൊണ്ട് മുറിയിൽ കയറി വാതിലടച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.

122ാം നമ്പർ മുറിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ യു.പി സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യു.പി ഭവനിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്തു.

യു.പി ഭവനിലെ മുറി പ്രതിയായ രാജ്യവർധൻ സിങ് പാർമറുടെ പേരിലാണ് ബുക്ക് ചെയ്തത്. യഥാർഥത്തിൽ സർക്കാർ ജീവനക്കാർക്കാണ് സർക്കാർ ഗസ്റ്റ് ഹൗസിൽ മുറിയെടുക്കാൻ അനുവാദമുള്ളു. എന്നാൽ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് വേണ്ടിയാണ് മുറി ബുക്ക് ചെയ്തതെന്നും അദ്ദേഹം വരുന്നതിന് മുമ്പ് അത് പരിശോധിക്കുകയായിരുന്നുവെന്നുമാണ് രാജ്യവർധൻ സിങ് പാർമറുടെ വിശദീകരണം.

Tags:    
News Summary - Alleged Sexual Harassment At Delhi's UP Bhavan, Officials Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.