ഇന്ത്യൻ സേനയിൽ പോർട്ടറായി ജോലിചെയ്​ത പാക്​ ചാരൻ പിടിയിൽ

ഗുവാഹട്ടി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന അതിർത്തിയിൽ സൈനിക ക്യാമ്പിൽ നിന്നും പാക്​ ചാരനെന്ന്​ സംശയിക്കുന്ന യ ുവാവ്​ പിടിയിൽ. സേനയുടെ ഫോർവേഡ്​ ബേസിൽ കരാർ അടിസ്ഥാനത്തിൽ പോർട്ടറായി ജോലി ചെയ്​തിരുന്ന നിർമൽ റായ്​ എന്നയാ ളാണ്​ അറസ്​റ്റിലായത്​. സേനയ​ുടെ അതീവപ്രാധാന്യമുള്ള വിവരങ്ങൾ ദുബൈയിൽ പ്രവർത്തിക്കുന്ന പാകിസ്​താനി ചാരൻമാർക്ക്​ കൈമാറിയെന്നാണ്​ മിലിട്ടറി ഇൻറലിജൻസ്​ കണ്ടെത്തിയിരിക്കുന്നത്​. ഇയാൾ ദുബൈയിലെ ബർഗർ ഷോപ്പിൽ ​േജാലി ചെയ്യവെ പാകിസ്​താനി ഇൻറലിജൻസുമായി സഹകരിച്ചിട്ടുള്ളതായി തെളിവ്​ ലഭിച്ചിട്ടുണ്ട്​.
തിൻസുകിയ ജില്ലയിലെ അംബികാപുർ സ്വദേശിയാണ്​ നിർമൽ. 2018 ഒക്​ടോബർ മുതൽ അരുണാചൽ പ്രദേശിലെ അൻജോയിൽ സേനയുടെ പോർട്ടറായി ജോലിചെയ്​തു വരികയായിരുന്നു ഇയാൾ. ഇയാളുടെ സഹോദരൻ സൈനികനാണ്​.

അതീവജാഗ്രതയോടെ സേനയുടെ നീക്കങ്ങൾ ഫോ​േട്ടാകളായും വിഡി​യോയായും പകർത്തി കൈമാറുന്നതിന്​ ദുബൈയിലെ പാക്​ ചാരൻമാർ ഇയാൾക്ക്​ പരിശീലനം നൽകിയിട്ടുണ്ട്​. ​ഇതിനു ശേഷമാണ്​ ഇയാളെ അരുണാചൽ അതിർത്തിയിലേക്ക്​ വിട്ടതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

വാട്ടസ്​ആപ്പ്​ പോലുള്ള മൊബൈൽ ആപ്പിക്കേഷൻ വഴിയാണ്​ നിർമൽ വിവരങ്ങൾ കൈമാറിയിരിക്കുന്നത്​. അതിർത്തിയിലെ വികസന പ്രവർത്തനങ്ങൾ, എയർഫീൽഡ്​​, പ്രധാന ലൊക്കേഷനുകൾ, ആർമി യൂനിറ്റുകളുടെ വികസനം, ആർട്ടിലറി തുടങ്ങിയ വിവരങ്ങളാണ്​ ഇയാൾ ചോർത്തിയിട്ടുണ്ടാകുക എന്നാണ്​ സൂചന.

Tags:    
News Summary - Alleged Pak Spy Working As Porter In Army Detained In Arunachal Pradesh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.