ബംഗളൂരു: കഫേ കോഫി ഡേ ഉടമ സിദ്ധാർഥയുടെ ദുരൂഹ മരണത്തിന് പിന്നാലെ കേന്ദ്ര ധനകാര്യ വകുപ്പിനെതിരെ വ്യവസായികൾ. ധനകാര്യ വകുപ്പിന് കീഴിലെ ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജൻസികൾ വ്യവസായികൾക്കുനേരെ പീഡനസമാനമായ രീതിയിലാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം.
സിദ്ധാർഥയുടെ മരണത്തിനു പിന്നാലെ പുറത്തുവന്ന, അദ്ദേഹത്തിേൻറതെന്ന് പറയപ്പെടുന്ന കത്തിൽ ആദായ നികുതി വകുപ്പിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായികളും സംരംഭകരും മറ്റും ഇതേ ആരോപണവുമായി രംഗത്തുവന്നത്.
അന്വേഷണത്തിനായി വിളിപ്പിച്ചാൽ മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്നതായും 12 ഉം 16 ഉം മണിക്കൂറോ ഒരു ദിവസം മുഴുവനുമോ ചിലപ്പോൾ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരുന്നെന്നും ബയോടെക് എം.ഡി കിരൺ മസുംദാർ ഷോ കുറ്റപ്പെടുത്തി. ഇത്തരം ചോദ്യം ചെയ്യലുകളെ ശരിയായ അന്വേഷണത്തിെൻറ ഭാഗമായി കാണാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കള്ളപ്പണക്കാർക്കും നികുതി വെട്ടിപ്പുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2014ൽ കേന്ദ്രഭരണത്തിലേറിയ ബി.ജെ.പി സർക്കാറിെൻറ കാലത്തായിരുന്നു ബാങ്കുകളിൽനിന്ന് കോടികൾ വെട്ടിച്ച് നീരവ് മോദി അടക്കമുള്ളവർ വിദേശത്തേക്ക് കടന്നത്.
ബിസിനസുമൂലം കടബാധ്യത വന്നവരോടും ബിസിനസുകളുടെ മറവിൽ ബാങ്കുകളിൽനിന്ന് കോടികൾ വെട്ടിച്ചവരോടും ഒരേ സമീപനമാണ് കേന്ദ്ര ധനകാര്യ ഏജൻസികൾ സ്വീകരിക്കുന്നതെന്നും ഇത് വൈകാതെ രാജ്യത്തിെൻറ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സിദ്ധാർഥക്കും അദ്ദേഹത്തിെൻറ കഫെ ശൃംഖലക്കുമെതിരെ നിയമപ്രകാരമുള്ള അേന്വഷണം മാത്രമാണ് നടത്തുന്നതെന്നും ചില രഹസ്യ ഇടപാടുകൾ സംബന്ധിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചു.
2019 മാർച്ച് 31വരെ വി.ജി. സിദ്ധാർഥയുടെ കോഫി ഡേ എൻറർപ്രൈസസിന് 5,251 കോടിയുടെ കടബാധ്യതയാണുള്ളതെന്നാണ് കോർപറേറ്റ് കാര്യ മന്ത്രാലയത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
കോഫി ഡെ എൻറർപ്രൈസസിെൻറ പ്രമോട്ടർ കമ്പനികളായ ദേവദർശിനി ഇൻഫോ ടെക്നോളജീസ്, കോഫി േഡ കൺസോളിഡേഷൻസ്, ഗോണിബേഡു കോഫി എസ്റ്റേറ്റ്സ് തുടങ്ങിയവയും ഒാരോ ഘട്ടത്തിൽ വൻതുകയാണ് വായ്പയായി എടുത്തത്. 2017നുശേഷമാണ് വായ്പകൾ വ്യാപകമായി സിദ്ധാർഥ എടുത്തുതുടങ്ങിയത്. ഇതിൽ എത്രത്തോളം തിരിച്ചുനൽകിയെന്നും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.