?????? ?????

അലഹബാദ് സർവകലാശാല വിദ്യാർഥി നേതാവ് വെടിയേറ്റ് മരിച്ചു

പ്രയാഗ് രാജ്: അലഹബാദ് സർവകലാശാലയിലെ വിദ്യാർഥി നേതാവ് വെടിയേറ്റ് മരിച്ചു. സുമിത് ശുക്ലയാണ് ഹോസ്റ്റലിൽ നടന്ന പാർട്ടിക്കിടെ കൊല്ലപ്പെട്ടത്. സർവകലാശാലയുടെ പി.സി ബാനർജി ഹോസ്റ്റലിലാണ് സംഭവം.

ഹോസ്റ്റലിൽ നടന്ന സുഹൃത്തിന്‍റെ ജന്മദിന പാർട്ടിക്കിടെ സുമിത്തും സി.എം.പി ഡിഗ്രി കോളജ് വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് അശുതോഷ് സിങ്ങും തമ്മിൽ വാഗ്വാദം ഉണ്ടായി. ഇതിന് പിന്നാലെയാണ് സമീപത്ത് നിന്ന് സുമിത്തിന് വെടിേയറ്റത്. ഗുരുതര പരിക്കേറ്റ സുമിത്തിനെ ആദ്യം പന്നാലാൽ റോഡിലെ ആശുപത്രിയിലും പിന്നീട് എസ്.ആർ.എൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിരവധി കേസുകളിൽ പ്രതിയും തലക്ക് 25000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത ആളാണ് സുമിത്ത്. 2012ലെ വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൽസരിച്ച ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിച്ച സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണങ്ങളിൽ സജീവമായിരുന്നു.

വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് അശുതോഷ് സിങ്ങാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സുമിത്തിന്‍റെ കുടുംബം ആരോപിച്ചു. അശുതോഷിനെതിരെ കർണൈൽഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്.പി ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - Allahabad University student leader shot dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.