ന്യൂഡൽഹി: യു.പിയിലെ ഉന്നാവിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ സി.ബി.െഎ അറസ്റ്റുചെയ്തു. കസ്റ്റഡി പോരാ, ഉടൻ അറസ്റ്റു ചെയ്യണമെന്ന അലഹബാദ് ഹൈകോടതിയുടെ കർശന നിർദേശത്തെതുടർന്നാണ് അറസ്റ്റ്. അന്വേഷണം കോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.ബി. ഭോസലേ, ജസ്റ്റിസ് സുനീത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
മേയ് രണ്ടിനകം പുരോഗതി റിപ്പോർട്ട് നൽകണം. എം.എൽ.എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കഴിഞ്ഞദിവസം ഹൈകോടതി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ എം.എൽ.എയെ സി.ബി.െഎ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി രൂക്ഷവിമർശനമുയർത്തുകയായിരുന്നു.
എം.എൽ.എയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായി സർക്കാർ അറിയിച്ചപ്പോഴായിരുന്നു ഹൈകോടതിയുടെ രൂക്ഷ പ്രതികരണം. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. കേസ് നടപടി കാണിക്കുന്നത്, പൊലീസ് സംവിധാനവും സർക്കാർ ഉദ്യോഗസ്ഥരും കുൽദീപ് സിങ്ങിെൻറ സ്വാധീനത്തിലാണ് എന്നാണ്; കോടതി പറഞ്ഞു. ഇതേതുടർന്നായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.