ഗൊരഖ്​പൂരിൽ ബിസിനസുകാരന്‍റെ കൊലപാതകം; ആറു പൊലീസുകാർ അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ഗൊരഖ്​പൂരിൽ ബിസിനസുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ആറു പൊലീസുകാരും അറസ്റ്റിൽ. ശനിയാഴ്ചയാണ്​ കേസിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

കാൺപൂർ ആസ്​ഥാനമായ ബിസിനസുകാരൻ മനീഷ്​ ഗുപ്​തയെയാണ്​ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. മനീഷ്​ ഗുപ്​തയും സുഹൃത്തുക്കളും ഹോട്ടൽ മുറിയിൽ കഴിയവേ പൊലീസെത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം.

കൊലപാതകത്തിന്​ പിന്നിൽ മുതിർന്ന പൊലീസുകാർ ഉൾപ്പെടെ ആറുപേരാണെന്ന്​ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പൊലീസിനെതിരെ മൊഴി നൽകിയിരുന്നു.

സംസ്​ഥാനത്ത്​ യോഗി ആദിത്യനാഥ്​ സർക്കാറിനും പൊലീസിനും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സംഭവമായിരുന്നു ബിസിനസുകാരന്‍റെ കൊലപാതകം.

36കാരനായ മനീഷ്​ ഗുപ്​തയുടെ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പരിക്കേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. തലയുടെ നടുവിൽ വീക്കം, കൈമുട്ടിലും ചുണ്ടിനുമുകളിലുമെല്ലാം മുറിവുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ആറു പൊലീസുകാരെ യു.പി സർക്കാർ സസ്​പെൻഡ്​ ചെയ്​തിരുന്നു. 

Tags:    
News Summary - All Six Cops Accused In Death Of Kanpur Businessman Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.