Posted On
date_range Updated On
date_range കശ്മീരിൽ 9 ലക്ഷം കുട്ടികെള ജയിപ്പിക്കുന്നു
ശ്രീനഗർ: ജമ്മുകാശ്മീരിലെ ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും എകദേശം 9 ലക്ഷത്തോളം വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നു. നാല് മാസത്തോളം താഴ്വരയിൽ നടന്ന പ്രശ്നങ്ങളുടെ ഭാഗമായി ക്ലാസുകൾ നഷ്ടപ്പെട്ടതിെൻറ പശ്ചാത്തലത്തിലാണ് നടപടി.
സർക്കാർ അധികാരകൾ പുറത്തിറക്കിയ ഉത്തരവിൽ കാശ്മീരിലെ എകദേശം 9 ലക്ഷത്തോളം വരുന്ന 9,11 ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ, സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് ഉയർന്ന ക്ലാസിലേക്ക് പ്രവേശനം നൽകാൻ ആവശ്യപ്പെടുന്നു. നഷ്ടപ്പെട്ട ക്ലാസുകൾക്ക് പകരം അധികം ക്ലാസുകൾ നൽകാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് എല്ലാവരെയും വിജയിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ തീരുമാനത്തിനെതിരെ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ രംഗത്തു വന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.