കശ്മീരിലെ എല്ലാ സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വേ

ശ്രീനഗര്‍: കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. റെയില്‍വേയുടെ റെയില്‍വയര്‍ വൈ-ഫൈ ഇനിമുതല്‍ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാകും.

ഇന്ന് ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - All 15 stations in Kashmir Valley connected to railway’s Wifi network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.