അലിഗഢിൽ റോഡിൽ മതപരമായ പരിപാടികൾക്ക്​​ വിലക്ക്​

അലിഗഢ്​​: റോഡിൽ മതപരമായ പരിപാടികൾ നടത്തുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തി അലിഗഢ്​ പ്രാദേശിക ഭരണകൂടം. അനുമതിയ ില്ലാതെ മതപരമായ ചടങ്ങുകൾ റോഡരികിൽ വെച്ച്​ നടത്തരുതെന്ന്​ ജില്ലാ മജിസ്​ട്രേറ്റ്​ ഉത്തരവിട്ടു. ചൊവ്വ, ശനി ദി വസങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ മഹാ ആരതി എന്ന ചടങ്ങ്​ റോഡിൽ വെച്ച്​ നടത്തിയിരുന്നു. ഇതി​​െൻറ പശ്ചാത്തലത്തിനാണ്​ ജില്ലാ മജിസ്​ട്രേറ്റി​​െൻറ നടപടി.

പൊതുയിടമായ റോഡിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത്​ അലിഗഢി​​െൻറ സമാധാന അന്തരീക്ഷത്തെ ബാധിക്കും. എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്​. ആരാധന ക്ഷേത്രങ്ങളിലോ മതകേന്ദ്രങ്ങളിലോ വെച്ച്​ നടത്തണം. റോഡിൽ ​ഇത്തരം ചടങ്ങുകൾ നടത്തുന്നത്​ ക്രമസമാധാന നിലയെ ബാധിക്കും. ബന്ധപ്പെട്ട സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അറിയിപ്പ്​ നൽകിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തണമെന്നും അലിഗഢ്​ ജില്ലാ മജിസ്​ട്രേറ്റ്​ സി.ബി സിങ്​ അറിയിച്ചു.

അടുത്തിടെ, രാമായണം വായിച്ചതിന്​ പ്രദേശത്തെ അഞ്ച്​ മുസ്​ലിം യുവാക്കൾ ക്രൂര മർദനത്തിന്​ ഇരയായിരുന്നു.

Tags:    
News Summary - Aligarh DM bans religious events on roads- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.