Posted On
date_range Updated On
date_range കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്
ശ്രീനഗർ: കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന് യു.എസ്, പാക് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന് നറിയിപ്പ്. ഇസ് ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പാകിസ്താൻ വിവരം കൈമാറുകയായിരുന്നു.
പുൽവാമയിൽ ഉണ്ടായ രീതിയിൽ ഭീകരർ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് ജമ്മു കശ്മീരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
കശ്മീരിലെ ത്രാൽ മേഖലയിൽ കഴിഞ്ഞ മാസം അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിെൻറ തലവൻ സാകിർ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.