മുംബൈയിൽ രണ്ടാ​ഴ്​ചക്കിടെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 20 ശതമാനം വർധന

മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ കോവിഡ്​ വീണ്ടും ആശങ്ക വിതക്കുന്നു. കഴിഞ്ഞ രണ്ടാഴ്​ചക്കിടെ നഗരത്തിൽ കോവിഡ്​ രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചു. 18,299ൽ നിന്ന്​ 22,222 ആയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചത്​.

കഴിഞ്ഞ ഒരാഴ്​ചക്കിടെ കോവിഡ്​ രോഗികളുടെ എണ്ണം ആശങ്കജനകമായ രീതിയിൽ വർധിക്കുകയാണെന്ന്​ ബൃഹാൻ മുംബൈ കോർപറേഷൻ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. ഇത്​ നഗരത്തെ വലിയ പ്രതിസന്ധിയിലേക്ക്​ തള്ളിവിടുമെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതരുടെ മുന്നറിയിപ്പ്​. ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനങ്ങളുമായി മഹാരാഷ്​ട്ര സർക്കാർ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ആശങ്കയുയർത്തി കോവിഡ്​ വീണ്ടും തീവ്രമാവുന്നത്​.

ഒരു മാസത്തിനിടെ മുംബൈയിൽ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​ കഴിഞ്ഞ ദിവസമാണ്​. 1,929 പേർക്കാണ്​ വെള്ളിയാഴ്​ച രോഗബാധ സ്ഥിരീകരിച്ചത്​. വ്യാഴാഴ്​ച 1,526 പേർക്കും ബുധൻ, ചൊവ്വ ദിവസങ്ങളിൽ യഥാക്രമം 1622, 1,142 എന്നിങ്ങനെയാണ്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം.

ആഗസ്​റ്റ്​ മൂന്നിന്​ മുംബൈയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 705 ആയിരുന്നു. ആഗസ്​റ്റിൽ മിക്ക ദിവസങ്ങളിലും നഗരത്തിൽ കോവിഡ്​ രോഗികളുടെ എണ്ണം 1000 കടന്നിരുന്നില്ല. കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്ന പശ്​ചാത്തലത്തിൽ മുംബൈയിൽ വീണ്ടും ലോക്​ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​. 

Tags:    
News Summary - Alarming increase in active Covid cases; Mumbai sees 20% jump in fortnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.