Representative Image

ആലപ്പുഴയിൽ കോവിഡ്​ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. ​

അബുദാബിയിൽ നിന്നുമെത്തിയ ജോസ്​ ജോയ്​ കോവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നതായും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു. ഇന്ന് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

Tags:    
News Summary - Alappuzha death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.