ബോളിവുഡിനെ യു.പിയിലേക്ക്​ പറിച്ചു നടാൻ യോഗി; അക്ഷയ്​കുമാറുമായി കൂടിക്കാഴ്​ച നടത്തി

മുംബൈ: ബോളിവുഡ്​ സിനിമ ലോകത്തെ മുംബൈയിൽ നിന്നും ഉത്തർപ്രദേശിലേക്ക്​ പറിച്ച്​ നടാൻ ലക്ഷ്യമിട്ട്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ കരുനീക്കങ്ങൾ തുടങ്ങി.

രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്രനഗരം ഗൗതം ബുദ്ധ നഗർ ജില്ലയിൽ സ്​ഥാപിക്കുമെന്ന്​ യോഗി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൻെറ ഭാഗമായി നിക്ഷേപങ്ങൾക്കായി യോഗി ബോളിവുഡ്​ താരങ്ങളുമായും നിക്ഷേപകരുമായും നിശ്ചയിച്ച കൂടിക്കാഴ്​ചകൾക്ക്​ ചൊവ്വാഴ്​ച തുടക്കമായി​.

മുംബൈയിലെത്തിയ യോഗി നടൻ അക്ഷയ്​കുമാറുമായി ചൊവ്വാഴ്​ച രാത്രി ചർച്ച നടത്തി. ഖൊരഖ്​പൂർ എം.പിയും മുതിർന്ന നടനുമായ രവി കിഷനാണ്​ അക്ഷയ്​കുമാറുമായുള്ള കൂടിക്കാഴ്​ചയിൽ യോഗിയെ അനുഗമിച്ചത്​​.

സുഭാഷ്​ ഗായ്​, ബോണി കപൂർ, ഭൂഷൻ കുമാർ, ജതിൻ സേതി, രാഹുൽ മിത്ര, നീരജ്​ പഥക്​, രൺദീപ്​ ഹൂഡ, ജിമ്മി ഷെർജിൽ, രാജ്​കുമാർ സന്തോഷി എന്നീ സിനിമ രംഗത്തെ പ്രമുഖരുമായും ട്രേഡ്​ അനലിസ്​റ്റുകളായ തരുൺ ആദർശ്​, കോമൾ നഹ്​ത എന്നിവരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​.

ലഖ്​നോ മുനിസിപ്പൽ കോർപറേഷൻ ബോണ്ടുകളുടെ ലിസ്​റ്റിങ്ങിനായി ബുധനാഴ്​ച ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിലും യോഗി സന്ദർശനം നടത്തുന്നുണ്ട്​. 

Tags:    
News Summary - Akshay Kumar meets Yogi Adityanath in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.