അഖിലേഷിനെതിരെ രണ്ടാനമ്മ ആഭിചാരം ​പ്രയോഗിക്കുന്നുവെന്ന്​ എസ്​.പി നേതാവ്​

ലഖ്​നോ: സമാജ്​വാദി പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന്​ മുലായം സിങ്​ യാദവ്​ പുറത്തുപോകണമെന്നും പകരം മകനും മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവിനെ തൽസ്ഥാനത്തേക്ക്​ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്​ നിയമസഭാംഗത്തി​െൻറ കത്ത്​. എം.എൽ.സി ഉദയ്​വീർ സിങ്ങാണ്​ മുലായം നേതൃത്വസ്ഥാനത്ത്​ വേണ്ടെന്ന അഭിപ്രായമറിയിച്ചു​െകാണ്ട്​ കത്ത്​ നൽകിയത്​. കത്തിൽ ത​െൻറ വ്യക്തിപരമായ അഭിപ്രായങ്ങളാണ്​ രേഖപ്പെടുത്തിയ​തെന്നും എന്നാൽ പാർട്ടി സഹപ്രവർത്തകരിൽ ഭൂരിഭാഗം പേരും ഇച്ഛിക്കുന്നത്​ അതുതന്നെയാണെന്നും ​സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

അഖിലേഷിനെതിരെ രണ്ടാനമ്മ സാധന ആഭിചാരപ്രയോഗം നടത്തുകയാണ്​​. പാർട്ടി സംസ്ഥാന അധ്യക്ഷനും മുലായം സിങ്ങി​െൻറ സഹോദരനുമായ ശിവ്​പാൽ സിങ്​ യാദവ്​ മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷിനുള്ള ജനപ്രീതിയിൽ അസൂയപ്പെടുകയാണെന്നും  കത്തിൽ പരാമർശമുണ്ട്​. രണ്ടാനമ്മ സാധനയുടെയും പിതൃസഹോദരൻ ശിവ്​പാലി​െൻറയും ആഭിചാരക്രിയകൾ മൂലമാണ്​ അഖിലേഷിന്​ ദോഷമുണ്ടാക്കുന്നതെന്നും ഉദയ്​വീർ പറയുന്നു. പാർട്ടിക്ക്​ യുവനേതാക്കളെയാണ്​ ആവശ്യം. സമാജ്​വാദി പാർട്ടിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണ്​ അഖിലേഷെന്നും ഉയദ്​വീർ​ വ്യക്തമാക്കി.

അതേസമയം, മുലായം സിങ്ങിനും കുടുംബത്തിനുമെതിരെയുള്ള കത്തിനെതിരെ പാർട്ടി നേതാക്കൾ രംഗത്തെത്തി. ഇത്തരം കത്തെഴുതുന്നവർ 500 വോട്ടുകൾ പോലും ലഭിക്കാൻ യോഗ്യതയില്ലാത്തവരാണെന്ന്​ ആഷു മാലിക്​ പ്രസ്​താവിച്ചു. പാർട്ടി അധ്യക്ഷനെതിരായ പരാമർശം ക്ഷമിക്കാൻ കഴിയുന്നതല്ല.  അച്ചടക്കലംഘനമാണ്​ ഉദയ്​വീർ സിങ്​ നടത്തിയിരിക്കുന്നതെന്നും ആഷു മാലിക്​ പറഞ്ഞു.

Tags:    
News Summary - Akhilesh Yadav Being Targeted By Stepmother– Alleges Lawmaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.