ഐഷി ഘോഷ്​ മുഖ്യമന്ത്രിയെ കണ്ടു; ‘ഹല്ലാ ബോൽ’ സമ്മാനിച്ച്​ പിണറായി

ന്യൂഡൽഹി: നീതിക്കുവേണ്ടി ജെ.എൻ.യു വിദ്യാർഥി യൂനിയൻ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് മുഖ് യമന്ത്രി പിണറായി വിജയൻ. ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ നടത്തിയ കൂ ടിക്കാഴ്ചയിലാണ് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചത്. നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്ക് സംഭവിച്ചതും എല്ലാവർക്കു ം അറിയാമെന്ന്​ മുഖ്യമന്ത്രി കൂടിക്കാഴ്​ചയിൽ പറഞ്ഞു.

സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹശ്​മിയുടെ ജീവചരിത്രം ‘ഹല്ലാ ബോൽ’ മുഖ്യമന്ത്രി ഐഷിക്ക്​ സമ്മാനിച്ചു. കേരളം നൽകിയ പിന്തുണക്ക്​ നന്ദിയുണ്ടെന്ന്​ ഐഷി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ജെ.എൻ.യു. സമരങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്​.

Full View

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങളിൽ കേരളമെടുത്ത നിലപാട്​ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന്​ മാതൃകയാണെന്നും ഐഷി ഘോഷ്​ പ്രതികരിച്ചു. ജെ.എൻ.യു വിദ്യാർഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - aishe ghosh meets pinarayi vijayan in kerala house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.