വിമാന കമ്പനികൾ ഗുണ്ടകളെപ്പോലെ​ പെരുമാറുന്നു -ശിവസേന

ന്യൂഡൽഹി: വിമാന കമ്പനികൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.  എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചതിനെ തുടർന്ന് ശിവസേന എം.പി ഗെയ്ക് വാദിന് വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. 

പ്രശ്നത്തിൽ എയർ ഇന്ത്യ എം.പിയോട് മാപ്പു പറയാൻ സന്നദ്ധത കാണിക്കണം. കാരണം അവരാണ് ആദ്യം എം.പിയോട് മോശമായി പെരുമാറിയത്.  അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു. എംപിക്കെതിരെ യാത്ര നിരോധനം ഏർപ്പെടുത്തരുതെന്നും അതിന് അേദ്ദഹം ഭീകരാവാദിയൊന്നുമല്ലല്ലോയെന്നും റാവത്ത് ചോദിച്ചു.

ഭീകരർക്കും അധോലോക നായകർക്കും അഴിമതിക്കാർക്കും ഇൗ വിമാനങ്ങളിൽ പോകാൻ കഴിയുന്നു. എന്നാൽ സാധാരണക്കാരനായ ഒരു എം.പിക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. ജനാധിപത്യമാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം  ഇൗ രീതിയിലെ ഏകാധിപത്യം ഇവിടെ തുടരുകയാണെങ്കിൽ ഒരു ദിവസം പ്രധാനമന്ത്രിയുടെ യാത്രയും വിമാന കമ്പനികൾ റദ്ദാക്കുമെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഡൽഹി-പൂണെ വിമാന യാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്നാണ്  എം.പി ജീവനക്കാരനെ 25 പ്രാവശ്യം അടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. തുടര്‍ന്ന് എം.പിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും എഫ്‌.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തിൽ കഴിഞ്ഞ ദിവസം എം.പിയുടെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കിയിരുന്നു. സംഭവത്തിൽ മാപ്പു പറയില്ല. വേണമെങ്കിൽ പൊലീസിന് തന്നെ അറസ്റ്റ് ചെയ്യാം. വിമാനയാത്ര വിലക്കിയ എയർ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗെയ്ക്‌വാദ് ഇതേകുറിച്ച് പ്രതികരിച്ചിരുന്നു. യാത്ര വിലക്കിനെതിരെ ശിവസേന എംപിമാർ പാർലമെ​െൻറ സ്പീക്കർ സുമിത്ര മഹാജനുമായി ചർച്ച െചയ്യുന്നുണ്ട്. 


 

Tags:    
News Summary - Airlines Behaving Like Goons,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.