Posted On
date_range Updated On
date_range എയർസെൽ മാക്സിസ് കേസ്: ചിദംബരത്തിനും മകനും സ്ഥിരം ജാമ്യം
ന്യൂഡൽഹി: എയർസെൽ മാക്സിസ് കരാറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ലക്ഷം രൂപ വീതമുള്ള ബോണ്ടിൻമേലാണ് ഇരുവർക്കും കോടതി സ്ഥിരം ജാമ്യം നൽകിയത്. 2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽ-മാക്സിസ് ഇടപാടിൽ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡ് അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. മകൻ കാർത്തി ചിദംബരമായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.