‘കൊറോണ ​ൈവറസ്​ വായുവി​ലൂടെ പകരും, മാസ്​ക്​ ശീലമാക്കണം’

ന്യൂഡൽഹി: കൊറോണ വൈറസ്​​ വായുവിലേടെയും പകരുമെന്നും മാസ്​ക്​ ഉപയോഗിക്കുന്നത്​ ഫലപ്രദമാണെന്നും ശാസ്​ത്ര വ്യാവസായിക ഗവേഷണ സമിതി (സി.​എസ്​.ഐ.ആർ). കോവിഡ്​ വായുവിലൂടെ പകരുമെന്ന കണ്ടെത്തലിന്​ അടിസ്​ഥാനമുണ്ടെന്ന്​ ലോക​ാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ​സി.എസ്​.ഐ.ആറി​​െൻറ പ്രതികരണം. 

കൊറോണ ​ൈ​വറസ്​ വായുവിലൂടെ പകരുന്നതിന്​ വ്യക്തമായ സാധ്യത കാണുന്നു. അടച്ചിട്ട സ്​ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്​ക്​ ധരിക്കുന്നത്​ ഇതിനെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗ​മാണെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു. 

കൊറോണ വൈറസ്​ വായുവി​ലൂടെ പകരുമെന്നതിന്​ നിരവധി പഠനങ്ങൾ തെളിവാണെന്ന്​ സി.​എസ്​.ഐ.ആർ തലവൻ ശേഖർ സി. മാ​ണ്ഡെ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കണം, അടച്ചിട്ട മുറിയാണെങ്കിൽ വ​െൻറിലേഷൻ ഉറപ്പുവരുത്ത​ണമെന്നും മാസ്​ക്​ ജീവിത ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Airborne transmission of Covid possible CSIR -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.