Posted On
date_range Updated On
date_range വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണമാകും - യെദിയൂരപ്പ
ചിത്രദുർഗ(കർണാടക): പാകിസ്താനെതിരായ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുതൽക്കൂട്ടാകുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ. പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഗുണമായിട്ടാണ് ഭവിക്കുക. യുവജനത ആക്രമണത്തിൽ സന്തുഷ്ടരാണ്. അത് വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 22 സീറ്റുകളിലും വിജയിക്കാൻ ബി.ജെ.പിെയ സഹായിക്കും -യെദിയൂരപ്പ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടയിൽ വ്യോമാക്രമണം നടത്തിയത്. ജയ്ശെ മുഹമ്മദിെൻറ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.