ന്യൂഡൽഹി: വായു മലിനീകരണം അപകടമാം വിധം ഉയരാനുള്ള സാധ്യതകൾ മുന്നിൽകണ്ട് രാജ്യതലസ്ഥാനത്ത് ഡീസൽ ജനറേറ്ററുകൾക്ക് വിലക്കേർടുത്തി. ബദരാപൂർ താപവൈദ്യുത നിലയം അടച്ചിടാനും തീരുമാനിച്ചു. വരുദിവസങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ് ഫീ നാലിരട്ടിയായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനങ്ങൾ.
കഴിഞ്ഞ മഞ്ഞുകാലത്ത് ഡൽഹിയിലെ മലനീകരണത്തിെൻറ തോത് റെക്കോർഡിലേക്ക് എത്തിയിരുന്നു. മലിനീകരണം കുറക്കുന്നതാനായി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.