വായു മലിനീകരണത്തിൽ ലോകത്ത് ഡൽഹി ഒന്നാമത്​

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ ഡ​ൽ​ഹി ലോ​ക​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ൽ. സ്വ​കാ​ര്യ കാ​ലാ​ വ​സ്​​ഥ പ്ര​വ​ച​ന ഏ​ജ​ൻ​സി​യാ​യ സ്​​കൈ​മെ​റ്റ്​ ആ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ൽ വാ​യ ു നി​ല​വാ​ര സൂ​ചി​ക(​എ.​ക്യു.​ഐ)527​ൽ എ​ത്തി​യ​താ​യി പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ കൊ​ൽ​ക്ക​ത്ത​യും ​മും​ബൈ​യും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ അ​ഞ്ചാ​മ​തും ഒ​മ്പ​താ​മ​തും നി​ൽ​ക്കു​ന്ന​താ​യും വ്യ​ക്​​ത​മാ​ക്കു​ന്നു.

ഒ​മ്പ​തു ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ലെ വാ​യു ശ്വ​സി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. വാ​യു നി​ല​വാ​ര സൂ​ചി​ക അ​ള​ക്കാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ഇ​ത്ര​യും ദി​വ​സം തു​ട​ർ​ച്ച​യാ​യി​​ അ​ന്ത​രീ​ക്ഷം ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലെ​ത്തു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലുണ്ട്​. ഡ​ൽ​ഹി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ലോ​ധി റോ​ഡ്, ഫ​രീ​ദ​ബാ​ദ്, മോ​ത്തി ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​യു നി​ല​വാ​രം വ​ള​രെ താ​ഴെ​യാ​ണ്.

എ.​ക്യു.​ഐ 0-50 ആ​ണ്​ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡം. 51-100 തൃ​പ്​​തി​ക​രം 101-200 മി​തം 201-300 മോ​ശം, 301-400 വ​ള​രെ മോ​ശം, 401-500 അ​പ​ക​ട​ക​രം എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ദീ​പാ​വ​ലി​ക്കു​ശേ​ഷ​മാ​ണ്​ വാ​യു​നി​ല ഇ​ത്ര മോ​ശ​മാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - air pollusion; delhi number 1 in the world -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.