കോഴിക്കോട്–ജിദ്ദ വിമാന സര്‍വിസ് നവംബറില്‍

മംഗളൂരു: ലാഭത്തിന്‍െറ ആനുകൂല്യമായി എയര്‍ ഇന്ത്യ അടുത്ത മാസം കോഴിക്കോട്-മുംബൈ-ജിദ്ദ വിമാന സര്‍വിസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് മുംബൈയിലത്തെും. 6.25ന് പുറപ്പെട്ട് രാവിലെ 8.10ന് കോഴിക്കോട്ടത്തെും. മടക്കയാത്ര കോഴിക്കോട്ടുനിന്ന് രാവിലെ 7.45നാണ്. 9.55ന് മുംബൈയിലത്തെും.

വൈകീട്ട് അഞ്ച് മണിക്കാവും ജിദ്ദയില്‍ 7.45ന് എത്തുന്ന കണക്ഷന്‍ ഫൈ്ളറ്റ്. നികുതികള്‍ ഉള്‍പ്പെടെ 1213 റിയാലിന് (21412 രൂപ) റിട്ടേണ്‍ ടിക്കറ്റ് ലഭ്യമാക്കും.എയര്‍ ഇന്ത്യ  ലാഭം കൊയ്തതിന്‍െറ ആനുകൂല്യമായാണ് പുതിയ വിമാന സര്‍വിസ്. ഇന്ധന ചെലവിലെ കുറവും യാത്രക്കാരുടെ വര്‍ധനയുമാണ് എയര്‍ ഇന്ത്യയുടെ ലാഭക്കുതിപ്പിന് ആധാരം.

2014-15ല്‍ 2636 കോടി രൂപ നഷ്ടത്തിലായിരുന്ന രാജ്യത്തിന്‍െറ സ്വന്തം വിമാനക്കമ്പനി 2015-16ല്‍ 105 കോടി രൂപ ലാഭമുണ്ടാക്കി. 2007ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്-എയര്‍ ഇന്ത്യ ലയനശേഷം ആദ്യമായാണ് ഇത്രയും ലാഭം.

 

Tags:    
News Summary - Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.