മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരിക്ക് സൂപ്പർവൈസറുടെ മർദനം. സസ്യാഹാരം ആവശ്യപ്പെട്ട യാത്രക്കാരന് മാംസാഹാരം നൽകിയതാണ് കാരണം. ന്യൂഡൽഹി-ഫ്രാങ്ക്ഫുർട് വിമാനത്തിൽ മാർച്ച് 17നാണ് സംഭവം. ബിസിനസ് ക്ലാസിലെ യാത്രക്കാരന് കാബിൻ ജീവനക്കാരി അബദ്ധത്തിൽ മാംസാഹാരം നൽകി.
യാത്രക്കാരൻ ഇൗ വിവരം സൂപ്പർവൈസറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ജീവനക്കാരി യാത്രക്കാരനോട് ക്ഷമ ചോദിക്കുകയും ഭക്ഷണം മാറി നൽകുകയും െചയ്തു. എന്നാൽ, കാബിൻ സൂപ്പർവൈസർ പിന്നീട് ഇൗ പ്രശ്നം ചോദിക്കുകയും ജീവനക്കാരിയെ അടിക്കുകയും െചയ്തു. ജൂനിയറായ ജീവനക്കാരി ഇതിനോട് പ്രതികരിച്ചില്ല. എന്നാൽ, അവർ മേലുേദ്യാഗസ്ഥർക്ക് നൽകിയ പരാതിയിൽ ഇൻഫ്ലൈറ്റ് സർവിസ് വകുപ്പ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.