ന്യൂഡൽഹി: വ്യോമാതിർത്തി ലംഘിച്ച് ഹംഗറിയുടെ അതിയുടെ വ്യോമ മേഖലയിലേക്ക് കടന്ന എയർ ഇന്ത്യ വിമാനത്തെ ഹംഗേറിയന്‍ വ്യോമസേനാ വിമാനങ്ങള്‍ തടഞ്ഞു. ലണ്ടനിലേക്ക് പോവുകയായിരുന്ന AI-171 വിമാനമാണ് ഹംഗറിയുടെ അതിര്‍ത്തിയില്‍ പ്രദേശിക സമയം പകല്‍ 11 മണിയോടെ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചത്. ബോയിങ് 787 വിഭാഗത്തില്‍ പെടുന്ന വിമാനത്തില്‍ 231 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു.
അഹമ്മദാബാദില്‍ നിന്നുള്ള വിമാനം ഹംഗറിയില്‍ പ്രവേശിച്ചപ്പോള്‍ അവിടുത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചില്ല. 'അജ്ഞാത' വിമാനത്തെപ്പറ്റി എയര്‍ലൈന്‍ അധികര്‍ വ്യോമസേനയെ അറിയിച്ചു. തുടര്‍ന്ന് യുദ്ധവിമാനം അടമ്പടിയായി എത്തുകയായിരുന്നു. ഉടന്‍ തന്നെ ആശയ വിനിമയം പുനഃസ്ഥാപിച്ച ശേഷം വിമാനത്തെ യാത്ര തുടരാന്‍ അനുവദിച്ചു. വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറങ്ങി. ഫ്രീക്വന്‍സി വ്യതിയാനത്തെ തുടര്‍ന്നാണ് ആശയ വിനിമയം സാധ്യമാവാതിരുന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.