റിപബ്ലിക് ദിനാഘോഷം: ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; അന്താരാഷ്ട്ര സർവീസുകൾ വൈകും

ന്യൂഡൽഹി: റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ചില ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കിയെന്ന് അറിയിച്ച് എയർ ഇന്ത്യ. ജനുവരി 19 മുതൽ 24 വരെ ഡൽഹിയിൽ നിന്നും ഡൽഹിയിലേക്കുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്. രാവിലെ 10.30 മുതൽ 12.45 വരെയുള്ള സർവീസുകളാണ് റദ്ദാക്കുക.

ഡൽഹി എയർപോർട്ട് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് എയർ ഇന്ത്യ നടപടി. റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഴ്ചയിൽ എല്ലാദിവസവും വ്യോമസേന വിമാനങ്ങളുടെ പരീക്ഷണ പറക്കലുണ്ടാവും.

അന്താരാഷ്ട്ര സർവീസുകൾ ഒരു മണിക്കൂർ വരെ വൈകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ലണ്ടൻ, ഡള്ളാസ്, നേവാർക്ക്, കാഠ്മണ്ഡു, ബാങ്കോക്ക് സർവീസുകളാവും വൈകുക. യാത്രക്കാരോട് വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിച്ച് മാത്രം എത്തിയാൽ മതിയെന്ന് കമ്പനി നിർദേശിച്ചു.

Tags:    
News Summary - Air India to cancel some domestic flights due to IAF's Republic Day preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.