കോപൻഹേഗൻ (ഡെന്മാർക്ക്): ഗൾഫ് േമഖലയിലേതുൾപ്പെടെ ആദായകരമല്ലാത്ത സർവിസുകൾ പുനഃക്രമീകരിക്കുമെന്ന് എയർ ഇന്ത്യ. കുറഞ്ഞ ചെലവിൽ സർവിസ് നടത്തുന്ന എയർ ഇന്ത്യയുടെ അനുബന്ധ കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസിെൻറയും അലയൻസ് എയറിെൻറയും സർവിസുകളാണ് പുനഃക്രമീകരിക്കുന്നവയിൽ ഏറെയും.
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ ചെലവ് ചുരുക്കി കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഡൽഹിയിൽനിന്ന് കോപൻഹേഗനിലേക്കുള്ള വിമാന സർവിസിെൻറ ഉദ്ഘാടന വേളയിൽ എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബൻസലാണ് ഇക്കാര്യമറിയിച്ചത്. അന്താരാഷ്ട്ര സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിെൻറ ഗൾഫ് മേഖലയിലേക്കുള്ള ഏതാനും സർവിസുകൾ ഇപ്പോൾ അധികമാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര സർവിസ് നടത്തുന്ന അലയൻസ് എയറിെൻറ ഹ്രസ്വദൂര സർവിസുകളിൽ ചിലതും അനാവശ്യമാണെന്നാണ് വിലയിരുത്തൽ.
അഞ്ച് വിമാനങ്ങൾ പുനഃക്രമീകരിക്കാനാണ് തീരുമാനം. ഇതിനർഥം വിമാനങ്ങൾ പിൻവലിക്കുമെന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഴ്ചയിൽ ഏഴു ദിവസം സർവിസ് നടത്തിയിരുന്നത് മൂന്നോ നാലോ ദിവസമായി കുറക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഡെന്മാർക്ക് തലസ്ഥാനമായ കോപൻഹേഗനിലേക്ക് സർവിസ് ആരംഭിച്ചേതാടെ എയർ ഇന്ത്യക്ക് യൂറോപ്പിൽ 11 ലക്ഷ്യസ്ഥാനങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.