ന്യൂഡൽഹി: 470 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി എയർ ഇന്ത്യ. അടുത്ത 18 മാസത്തേക്ക് ഓരോ ആറ് ദിവസത്തിലും എയർ ഇന്ത്യക്ക് ഒരു വിമാനം ലഭിക്കുമെന്ന് കമ്പനി സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു.
എയർ ഇന്ത്യയുടെ ഉപഭോക്താക്കൾ വിശ്വാസ്യതയും കൃത്യനിഷ്ഠയുമാണ് ആവശ്യപ്പെടുത്ത്. ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ വിമാനങ്ങൾ ഇന്റർനാഷണൽ സർവീസുകൾക്ക് ഉപയോഗിക്കും. നിർത്തിവെച്ച പല സർവീസുകളും പുനഃരാരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019മായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ വിമാനയാത്രക്കുള്ള ആവശ്യകതയിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് ഏഷ്യ പസഫിക് എയർലൈൻസിന്റെ ഡയറക്ടർ ജനറൽ സുഭാഷ് മേനോൻ പറഞ്ഞു. ഇത്തരത്തിൽ വർധിച്ച് വരുന്ന ആവശ്യകത മുതലാക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.