ന്യൂഡൽഹി: എയർ ഇന്ത്യ സി.ഇ.ഒ കംപ്ബെൽ വിൽസണിനെ ടാറ്റാ ഗ്രൂപ് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. ബ്രിട്ടനിലെയും യു.എസിലെയും ചില വിമാനക്കമ്പനികളുടെ സി.ഇ.ഒമാരുമായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ചർച്ച നടത്തിയതായി അന്തർദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനിയായ സ്കൂട്ട് എയർലൈൻസിന്റെ സി.ഇ.ഒയായിരുന്ന കാംപ്ബെൽ 2022 മേയിലാണ് എയർ ഇന്ത്യയുടെ തലപ്പത്തെത്തിയത്.
അഹ്മദാബാദ് വിമാനദുരന്തമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരക്ക് കയറുന്നതിനിടെയാണ് സി.ഇ.ഒയെ അടക്കം മാറ്റി പരിഷ്കരണത്തിന് എയർ ഇന്ത്യ ഒരുങ്ങുന്നത്. 2027 ജൂൺ വരെയാണ് എയർ ഇന്ത്യയുമായുള്ള കംപ്ബെൽ വിൽസണിന്റെ കരാർ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.