എയര്‍ ഇന്ത്യയിലെ താല്‍ക്കാലിക ജീവനക്കാരെ ഉപകമ്പനികളില്‍ നിയമിക്കും


ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ താല്‍ക്കാലിക ജീവനക്കാരെ ഉപകമ്പനിയായ എ.ഐ.എ.ടി.എസില്‍ നിയമിക്കുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വിനി ലോഹിനി. ഇതുസംബന്ധിച്ച്  എ.ഐ.ടി.എസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹത്തെ സന്ദര്‍ശിച്ച എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു.

കോഴിക്കോട് ജോലി ചെയ്തിരുന്ന 101 താല്‍ക്കാലിക ജീവനക്കാരില്‍ 51 പേരെ എ.ഐ.ടി.എസില്‍ നിയമിച്ചിരുന്നു. എന്നാല്‍, അവശേഷിക്കുന്ന 50 പേരെ നിയമിക്കാതെ കോഴിക്കോട് വിമാനത്താവളത്തിലെ കുള്ളര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ എടുക്കാന്‍  ശ്രമം നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന് എം.പി  എയര്‍ ഇന്ത്യ സി.എം.ഡിയെ സന്ദര്‍ശിച്ച് ബാക്കിയുള്ളവരെക്കൂടി നിയമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Air india recurt casual workers in sub companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.