നാണംകെട്ട്​ എയർ ഇന്ത്യ; ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ മൂന്നാമത്​​

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്​. ഹംബർഗ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വെളിപ്പെട്ടത്​. യാത്രക്കാർക്ക്​ നൽകുന്ന വിവിധ സൗകര്യങ്ങൾ പരിഗണിക്കാതെ വിമാനങ്ങളുടെ സമയ നിഷ്​ഠയും  അപകടത്തോതും അടിസ്​ഥാനമാക്കി 60 വിമാനക്കമ്പനികളുടെ ലിസ്​റ്റ്​ തയ്യാറാക്കിയപ്പോൾ അതിൽ 58ാം സ്​ഥാനമാണ്​ ഇന്ത്യൻ വിമാന കമ്പനിയായ എയർ ഇന്ത്യക്ക്​ ലഭിച്ചത്​.

ഏറ്റവും മോശം സേവനം നല്‍കുന്ന വിമാന കമ്പനികളിൽ ഒന്നാമത്​ ഇസ്രായേലിലെ ഇലാല്‍ എയര്‍ലൈൻസും രണ്ടാമത്​ ഐസ്​ലൻഡെററുമാണ്​. അതേസമയം ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നാം സ്​ഥാനത്തുള്ളത്​ നെതർലൻറ്​ ആസ്​ഥാനമായുള്ള കെ.എല്‍.എം എയർലൈൻസ്​ ആണ് സ്‌പെയിനില്‍ നിന്നുളള ഐബീരി, ജപ്പാന്‍ കമ്പനി ജാല്‍, ഖത്തര്‍ എയര്‍വേസ്​ എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്​.

 

Tags:    
News Summary - Air India ranked world's third

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.