കൃത്യവിലോപം: എഞ്ചിനീയർമാ​ർക്കെതിരെ എയർഇന്ത്യ നടപടിയെടുത്തു

ന്യൂഡൽഹി: കൃത്യവിലോപം വരുത്തിയതിന്​ രണ്ട്​ എഞ്ചിനീയർമാ​രെ എയർ ഇന്ത്യ ജോലിയിൽനിന്ന്​ മാറ്റി നിർത്തി. ഡൽഹി–കൊച്ചി വിമാനം യാത്ര പുറപ്പെട്ട്​ തിരിച്ചിറക്കേണ്ടി വന്ന സാഹചര്യത്തിലാണ്​ നടപടി. വിമാനം പുറപ്പെടുന്നതിനു ​ മുമ്പ്​ എഞ്ചിനീയർമാർ വിമാനത്തി​​െൻറ ലാൻഡിങ്​ ഗിയർ പിൻസ്​ ഒഴിവാക്കണം. എന്നാൽ മാത്രമേ ചക്രങ്ങൾ ഉള്ളിലേക്ക്​ വലിക്കാനാകൂ. അത്​ ചെയ്യാത്തതിനൽ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കേണ്ടി വരികയായിരുന്നു. തുടർന്നാണ്​ എഞ്ചിനീയർമാർക്കെതിരെ നടപടി സ്വീകരിച്ചത്​. ഇതേതുടർന്ന്​ ഡൽഹി –കൊച്ചി വിമാനം വൈകിയിരുന്നു.

Tags:    
News Summary - Air India puts 2 engineers off duty for deriliction of duty forcing Delhi-Kochi flight to return soon after take off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.