ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ നിരവധി വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരികെ വരുന്നു. ഇറാനും ഇസ്രായേലും വ്യോമ പാത അടച്ചതോടെയാണ് വിമാനങ്ങൾ തിരിച്ചുവിളിച്ചതെന്നാണ് വിവരം. മേഖയിലൂടെ കടന്നുപോകേണ്ട നിരവധി വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. ഇതിന്‍റെ പട്ടിക എയർ ഇന്ത്യ പുറത്തുവിട്ടു.
- എ.ഐ 130 - ലണ്ടൻ ഹീത്രൂ -മുംബൈ -വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
- എ.ഐ 102 - ന്യൂയോർക്ക് -ഡൽഹി -ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
- എ.ഐ 116 - ന്യൂയോർക്ക് -മുംബൈ -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 2018 - ലണ്ടൻ -ഡൽഹി - മുംബൈയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 129 മുംബൈ -ലണ്ടൻ - തിരികെ മുംബൈയിലേക്ക്
- എ.ഐ 119 - മുംബൈ -ന്യൂയോർക്ക് - മുംബൈയിലേക്ക് തിരികെ
- എ.ഐ 103 - ഡൽഹി -വാഷിങ്ടൺ -ഡൽഹിക്ക് തിരികെ വരുന്നു
- എ.ഐ 106 -ഡൽഹി -നെവാർക് -തിരികെ ഡൽഹിയിലേക്ക്
- എ.ഐ 188 - വാൻകുവർ -ഡൽഹി -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 101 -ഡൽഹി -ന്യൂയോർക്ക് -ഫ്രാങ്ക്ഫർട്ട്/ മിലാനിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 126 - ചിക്കാഗോ -ഡൽഹി - ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 132 - ലണ്ടൻ -ബംഗളൂരു -ഷാർജയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 2016 ലണ്ടൻ -ഡൽഹി -വിയന്നയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 104 വാഷിങ്ടൺ -ഡൽഹി -വിയന്നയിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 190 - ടൊറന്‍റോ -ഡൽഹി - ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു
- എ.ഐ 189 -ഡൽഹി -ടൊറന്‍റോ -ഡൽഹിക്ക് മടങ്ങുന്നു
യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് അറിയിച്ച എയർ ഇന്ത്യ, ടിക്കറ്റ് റീഫണ്ടിങ്ങിനോ റീഷെഡ്യൂളിങ്ങിനോ സൗകര്യം നൽകുമെന്നും താമസസൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി. ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ വ്യോമപാത അടച്ചത്. ഇസ്രായേലും വ്യോമപാത അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.